banner

അഞ്ചാലുംമൂട് ടൗണിൽ പോലീസും കുട്ടികളും നിരത്തിലിറങ്ങി!, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സുരക്ഷാ ബോധവൽക്കരണത്തിന് തുടക്കമായി


അഞ്ചാലുംമൂട് : അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൻ്റെയും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ് ധർമ്മജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്.എച്ച്.ഒ ധർമ്മജിത്തിൻ്റെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുരേഷ് ബാബുവിൻ്റെയും നേതൃത്വത്തിൽ കുട്ടി പോലീസ് സേനാംഗംഗങ്ങൾ നിരത്ത് നിയന്ത്രിച്ചു. പോലീസിനൊപ്പം കുട്ടി പോലീസിനെ കൂടി കണ്ടതോടെ ജനത്തിനത് കൗതുകക്കാഴ്ചയായി.

കോർപ്പറേഷൻ കൗൺസിലർ സ്വർണ്ണമ്മ. എസ്, ഹെഡ്മാസ്റ്റർ ശ്രീകുമാർ, അസി. നോഡൽ ഓഫീസർ വൈ സാബു, സജീവൻ എസ്, കെ അനിൽ കുമാർ,അനുഷ യു, സ്കൂൾ അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments