കൊല്ലം : അഞ്ചൽ ചണ്ണപ്പേട്ടയിൽ വൃദ്ധനെ വീടിൻ്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചണ്ണപ്പേട്ട കമ്പകത്ത് വീട്ടിൽ മോഹനൻ (70) ആണ് മരിച്ചത്. മോഹനൻ്റെ രണ്ടാം ഭാര്യ ശോഭനയും മകൻ വിശാഖും കൊച്ചുമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ ഉറക്കമുണർന്ന് എഴുന്നേറ്റ ഭാര്യ മോഹനനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അടുക്കള ഭാഗത്ത് കണ്ടെത്തിയ മൃതദേഹത്തിൻ്റെ നെറ്റിയിൽ മുറിവേറ്റ നിലയിലായിരുന്നു. മദ്യപിച്ചെത്തിയ മോഹനൻ സ്ഥിരം വഴക്കുണ്ടാക്കാറുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് മകൻ വിശാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ട് ചോദ്യം ചെയ്തു വരുകയാണ്. സയൻ്റിഫിക്ക് ഉദ്യോഗസ്ഥരടക്കമുള്ളവർ സ്ഥലത്ത് പരിശോധന നടത്തി.

0 Comments