banner

കല്ലടയാറ്റിൽ ചാടി പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി


കൊട്ടാരക്കര : ഏനാത്ത് കല്ലടയാറ്റിൽ ചാടി പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശിനി അഞ്ജലി (17) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. കല്ലടയാറ്റിൽ ഏനാത്ത് പെൺകുട്ടി‌ ആറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർഫോഴ്സ് സഹായത്തോടെ പെൺകുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

0 Comments