banner

മുതലപ്പൊഴിയില്‍ വീണ്ടും അപകടം!, മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു, മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വര്‍ക്കല സ്വദേശികളായ പതിനാറുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഹാര്‍, റൂബിന്‍ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വര്‍ക്കല സ്വദേശിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. കരയില്‍ നിന്ന് ഏറെ ദൂരെയല്ല അപകടം നടന്നത്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിയുകയായിരുന്നു.

മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്സ്മെന്റുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.മുതലപ്പൊഴിയില്‍ അപകടം പതിവായിരിക്കുകയാണ്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.

Post a Comment

0 Comments