കമ്പനിയുടെ പുതിയ പദ്ധതി പ്രകാരം, ടോയ്ലറ്റുകളില്‍ നിന്നുള്ള കറുത്ത വെള്ളവും സിങ്കുകള്‍, വാഷിംഗ് മെഷീനുകള്‍, ബാത്ത് ടബുകള്‍, ഷവറുകള്‍ എന്നിവയില്‍ നിന്നുള്ള ചാരവെള്ളവും ഉള്‍പ്പെടെ 95% മലിനജലവും അത്യാധുനിക ശുദ്ധീകരണ സംവിധാനം ഉപയോഗിച്ച് ബിയറാക്കി മാറ്റുകയാണ്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ 40 നിലകളുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഷവര്‍, അലക്ക്, ബാത്ത്‌റൂം സിങ്കുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന മലിന ജലം ഉപയോഗിച്ചാണ് കമ്പനി ഈ ബിയര്‍ നിര്‍മ്മിക്കുന്നത്. ഈ പ്രക്രിയ ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളെ ഇല്ലാതാക്കുന്നതിനുള്ള വിപുലമായ ജൈവ ചികിത്സയിലൂടെയാണ് ആരംഭിക്കുന്നത്.
ശേഷം സൂക്ഷ്മമായ ഫില്‍ട്ടറേഷന്‍ നടത്തുന്നു. അണുനാശിനിക്ക് വിധേയമാക്കിയതിന് ശേഷം ശുദ്ധീകരിച്ച് ബിയര്‍ ആക്കി മാറ്റുന്നു. ഈ റീസൈക്കിള്‍ ചെയ്ത മലിന ജലത്തെ ബിയറാക്കി മാറ്റുന്നതിനു പുറമേ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

0 Comments