രണ്ട് കുട്ടികളുടെ അമ്മയാണ് ആതിര. യുവതിയും ഭർത്താവ് ബാലുവും ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു. ഇതിനെ തുടർന്ന് അമ്മയുടെ സംരക്ഷണതയിലുള്ള കുഞ്ഞിനെ കാണാൻ അച്ഛന് അനുമതി നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം. അർദ്ധരാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അക്രമ സംഭവം. ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെയാണ് കറിക്കത്തി ഉപയോഗിച്ച് കൃത്യം ചെയ്യാൻ ശ്രമിച്ചത്. പരിക്കേറ്റ ആതിര ചികിത്സയിലാണ്.
കൊല്ലത്ത് കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം!, ഭർത്താവായ യുവാവ് പോലീസ് പിടിയിൽ
കൊല്ലം : കൊല്ലത്ത് കുളത്തൂപ്പുഴയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിലായി. കുളത്തൂപ്പുഴ കടമാൻ കോട് അഞ്ജുവിലാസത്തിൽ ആതിര (22) യെയാണ് ചിതറ സ്വദേശിയും ഭർത്താവുമായ ബാലു കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

0 Comments