മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ളതായ സംഘം കൊല്ലം പോർട്ട് സന്ദർശിച്ചിരുന്നു. ഇവർ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടുമാസം മുമ്പ് കൊല്ലം പോർട്ടിന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മർക്കെന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റ് ഐ.എസ്.പി.എസ് കോഡ് അനുവദിച്ചിരുന്നു.
ഇതടക്കമുള്ള റിപ്പോർട്ട് സംസ്ഥാന മാരിടൈം ബോർഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കൊല്ലം പോർട്ടിന് പുറമേ വിഴിഞ്ഞത്തും എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം എത്തുന്നത്.
%20(3).jpg)
0 Comments