banner

കൊല്ലത്ത് കുന്നത്തൂരിൽ കെ.എസ്.ആർ.ടി.സി ബസിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി!, യുവാവിന് ഗുരുതര പരിക്ക്, ഇടിച്ചത് അപകടം ഒഴിവാക്കാൻ നിർത്തിയപ്പോൾ


കൊല്ലം : വണ്ടിപ്പെരിയാർ - ഭരണിക്കാവ് ദേശീയ പാത കുന്നത്തൂരിൽ ഏഴാംമൈൽ എള്ളുംവിള ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്.ഏഴാംമൈലിൽ ബേക്കറി നടത്തുന്ന അനന്തു കൃഷ്ണനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സ്ക്കൂട്ടർ അമിത വേഗതയിൽ വരുന്നത് കണ്ട കെ.എസ്.ആർ.ടി.സി ബസ് പാതയോരം ചേർന്ന് നിറുത്തിയിട്ടെങ്കിലും ബസിന്റെ മുൻഭാഗത്ത് ഇടിച്ച ശേഷം അടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസിനടിയിൽപ്പെട്ട സ്ക്കൂട്ടറിൽ നിന്നും യാത്രക്കാരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് അനന്തുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

0 Comments