കൊല്ലത്ത് ചാത്തന്നൂരിൽ വയൽ നികത്താൻ നടത്തിയ ശ്രമം പൊളിച്ച് വില്ലേജ് ഓഫീസർ!, ഒന്നരയേക്കറോളം വരുന്ന സ്ഥലം നികത്താൻ ശ്രമം നടത്തിയത് രാത്രിയോടെ, പോലീസിനെതിരെ ഗുരുതരാരോപണം
കൊല്ലം : ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഏറം വാർഡിൽ സ്വകാര്യ വ്യക്തികൾ വയൽ നികത്താൻ നടത്തി ശ്രമം തടഞ്ഞു. ടിപ്പറിലെത്തിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ട് വയൽ നികത്താനുള്ള ശ്രമമാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തടഞ്ഞത്. ഒന്നരയേക്കറോളം വരുന്ന വയൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് നികത്താൻ ശ്രമം നടന്നത്. രാത്രി പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചതോടെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും വാഹനം കസ്റ്റഡിയിലെടുക്കാനോ ടിപ്പർ ഡ്രൈവറെ പിടികൂടാനോ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. വില്ലേജ് ഓഫീസർ സുനിൽകുമാർ, അസിസ്റ്റന്റ് വി.വിനോദ്, ആർ.കെ.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
%20(1).jpg)
0 Comments