ചടയമംഗലം : എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മടവൂർ.,
പുലിയൂർകോണത്ത് മെഹരുനിസ മൻസിലിൽ ഷമീറിനെ (34) ആണ് നിലമേൽ, കൈതോട് വെള്ളരിപാലത്തിന് സമീപത്ത് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 1.06 ഗ്രാം എംഡിഎംഎയും 7.5 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നു പിടിച്ചെടുത്തു. കർണാടകയിൽ കുഴൽപണക്കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, ചടയമംഗലം ഇൻസ്പെക്ടർ എൻ.സുനീഷ്, എസ്ഐ പ്രിയ, എസ്ഐ ദിലീപ്, നിഷാദ്, സനൽ, എസ്ഐ ഗോപൻ, ഡാൻസാഫ് ടീം എസ്ഐ ജ്യോതിഷ് ചിറവൂർ, സിവിൽ പൊലീസ് ഓഫിസർമാരായ സജു വിപിൻ, ദിലീപ്
എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

0 Comments