banner

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച!, നഷ്ടമായത് ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷം രൂപയും, കള്ളൻ കടന്നു പോയത് സോപ്പുപൊടി വിതറി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ


കോട്ടയം : കോട്ടയം ജില്ലയിലെ ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്‍സ് എന്ന സ്ഥാപനത്തിലാണ് മോഷണം. ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

രാവിലെ സ്ഥാപനം വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. ഇതോടെ ഇവര്‍ വിവരം ഉടമയെ വിളിച്ച് അറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് വരെ പ്രവര്‍ത്തിച്ച സ്ഥാപനമാണിത്. ഞായറാഴ്ച അവധിയായിരുന്നു. അവധി കഴിഞ്ഞ് തിങ്കളാഴ്ച തുറന്നപ്പോളാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ലോക്കര്‍ തകര്‍ത്തത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് എന്നാണ് സൂചന.

സ്ഥാപനത്തിലേക്കുള്ള കോണിപ്പടികളിലും ചുമരിലും സോപ്പുപൊടി വിതറിയിട്ടുണ്ട്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണ് എന്നാണ് പൊലീസ് പറയുന്നത്. കോട്ടയം പോളച്ചിറ സ്വദേശിയായ പരമേശ്വരന്‍ നായര്‍ സുധ ഫൈനാന്‍സ് നടത്തുന്നത്. സംഭവം അറിഞ്ഞ് കോട്ടയം എസ് പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലം വിശദമായ പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

imageആഡംബരവിവാഹമായിരുന്നോ..? വൈകാതെ ഡിവോഴ്‌സാകും, പുതിയ പഠനം പറയുന്നത് കേട്ടോ..!!?
അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു. തെളിവുകള്‍ ശേഖരിക്കുകയാണ്. സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിട്ടുണ്ട്.

Post a Comment

0 Comments