banner

രണ്ടേകാൽ കോടി രൂപയുടെ സ്വര്‍ണ്ണ ഗുളിക പിടികൂടി!, കരിപ്പൂരില്‍ രണ്ടു യുവാക്കൾ എയര്‍ കസ്റ്റംസ് പിടിയിൽ


കരിപ്പൂര്‍ : വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2272 ഗോം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രണ്ടു കോടി 10 ലക്ഷം വരുന്നതാണ് സ്വര്‍ണം. മഞ്ചേരി കൊരമ്പയില്‍ ഏലായി ജംഷിര്‍, മഞ്ചേരി പുല്ലേരകുന്നുമ്മേല്‍ മുഹമമ്ദ് ഇറാഷ് (28) എന്നിവരാണ് പിടിയിലായത്. 

ജംഷീര്‍ ജിദ്ദയില്‍ നിന്നാണെത്തിയത്. 1213 ഗ്രാം സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണമാലയും സ്വര്‍ണ നാണയവും ചെക്കിങ് ബാഗേജില്‍ ഒളിപ്പിച്ചുമാണ് കൊണ്ടു വന്നത്. ഷാര്‍ജയില്‍ നിന്നെത്തിയ ഇറാഷ് 1059 ഗ്രാം സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

Post a Comment

0 Comments