banner

അരപതിറ്റാണ്ടിൻ്റെ കാത്തിരിപ്പ്!, തൃക്കരുവയിലെ തീരദേശ റോഡിന് ഫണ്ടനുവദിച്ച് മന്ത്രി സജി ചെറിയാൻ, ഫണ്ടെത്തിയത് മുകേഷ് എം.എൽ.എ വഴി, അഷ്ടമുടി ലൈവ് അന്വേഷണ പരമ്പര തുടരുന്നു


തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിലെ തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കും പരിഹാരമായി ഫണ്ടെത്തി. സാംസ്കാരിക - ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഫണ്ടനുവദിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പതിനഞ്ചാം വാർഡ് മെമ്പർ ആബാ അഗസ്റ്റിൻ എം.എൽ.എ എം. മുകേഷിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ എം.എൽ.എ നടത്തിയ ഇടപെടലിലാണ് 66 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സി.പി.എം അഞ്ചാംലുംമൂട് ഏരിയാ കമ്മിറ്റിയംഗം ബൈജു ജോസഫ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 'തൃക്കരുവയിലെ മരണ വീഥികൾ' - എന്ന ശീർഷകത്തിലെ അഷ്ടമുടി ലൈവ് അന്വേഷണ പരമ്പരയിൽ ചൂണ്ടിക്കാട്ടിയ റോഡുകളിൽ ഒന്നാണ് ഫണ്ടനുവദിച്ചതോടെ ശാപമോക്ഷം പ്രതീക്ഷിക്കുന്നത്.

എന്നാൽ, 66 ലക്ഷം രൂപയുടെ അനുവാദം ലഭിച്ചതിലൂടെ ടെൻണ്ടർ നടപടികൾ പൂർത്തികരിച്ചിട്ടുള്ളതായും റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കലാണ് പ്രഥമ ലക്ഷ്യമെന്നും വാർഡ് മെമ്പർ ആബാ അഗസ്റ്റിൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. പഞ്ചായത്തിന് മുന്നിൽ നിന്ന് ആരംഭിച്ച് മണലിക്കട വഴി അഷ്ടമുടി അഷ്ടജലറാണി പളളിയുടെ കുരിശടിയിലേക്കുമുള്ള റോഡിലും, മണലിക്കട - കാഞ്ഞാവെളി റോഡിൻ്റെ ഭാഗങ്ങളും ഇടറോഡുകളും ഉൾപ്പെടുത്തി അവസാനിക്കുന്നതാണ് ഈ പദ്ധതിയെന്നും സങ്കേതിക തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ ഈ മാസം തന്നെ പണി ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു.

അതേ സമയം, അഷ്ടമുടി ലൈവ് അന്വേഷണ പരമ്പര 'തൃക്കരുവയിലെ മരണ വീഥികൾ' തുടരുന്നു. അടുത്ത ദിവസങ്ങളിൽ അഷ്ടമുടി ഒന്നാം വാർഡിലെ റോഡിൻ്റെ ശോചനീയാവസ്ഥയെപ്പറ്റിയാകും റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. ഇതിനോടകം മൂന്നോളം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞതോടെ സമൂഹത്തിൻ്റെ നിരവധിയായ വിഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും വൻ ജനസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങിൽ ഇതിനെ സംബന്ധിച്ച് അഷ്ടമുടി ലൈവിന് ലഭിച്ച രാഷ്ട്രീയ പ്രതികരണങ്ങൾ ജനങ്ങൾക്ക് വിശദമായി വായിക്കാനാകും.

Post a Comment

0 Comments