banner

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു!, നടൻ ടൊവിനോ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ ടൊവിനോ തോമസ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയതായി ടൊവിനോ തോമസ്, സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതിക്കൊപ്പം തെളിവായി ഇൻസ്റ്റഗ്രാം ലിങ്കും സമർപ്പിച്ചിരുന്നു. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പോലീസിന് കൈമാറുകയും ചെയ്തു. ഇന്നലെ രാത്രിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Post a Comment

0 Comments