banner

കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരണത്തിലേക്ക്!, ഒന്നര വര്‍ഷത്തിനകം കൈമാറുമെന്ന് മറുപടി

കോഴിക്കോട് : കരിപ്പൂർ വിമാനതാവളം സ്വകാര്യവത്കരിക്കുന്നു. 2025ന് മുമ്പ് സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കരിപ്പൂരുമുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ് രാജ്യസഭ എം.പി ജെബി മേത്തറെ അറിയിച്ചു. എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനതാവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നത്. ഭുവനേശ്വർ, അമൃത്സർ, വരാണസി, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്‌ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹൂബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമന്ദ്രി എന്നീ വിമാനതാവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നവയുടെ പട്ടികയിലുള്ളത്.

Post a Comment

0 Comments