banner

മകന്റെ വാഹനം ജപ്തി ചെയ്തതില്‍ മനോവിഷമം!, കൊല്ലത്ത് പിതാവ് വിഷം കഴിച്ച് ജീവനൊടുക്കി

കൊല്ലം : പത്തനാപുരത്ത്  മകന്‍ വാങ്ങിയ വാഹനം  സ്വകാര്യ പണമിടപാട് സ്ഥാപനക്കാര്‍ ജപ്തി ചെയ്തതില്‍ മനംനൊന്ത് പിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. തലവൂര്‍ അരിങ്ങട പ്ലാങ്കാല വീട്ടില്‍ കുഞ്ഞപ്പനാണ് ( 60) വിഷം കഴിച്ച് മരിച്ചത്.  മകന്‍ ലിനുവിന്റെ ട്രാവലര്‍ കഴിഞ്ഞ ദിവസം പൊലീസ് സാന്നിധ്യത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനക്കാര്‍ ജപ്തി ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കുഞ്ഞപ്പന്‍ ജീവനൊടുക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. 

ട്രാവലര്‍ വാഹനം വാങ്ങുന്നതിനായി ലിനു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 11 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. തുടര്‍ന്ന് ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ അടയ്ക്കാന്‍ സ്ഥാപനവുമായി ധാരണയിലെത്തിയിരുന്നുവത്രേ. ഇതിലേക്കായി ലിനു 4.75 ലക്ഷം രൂപ അടക്കുകയും ചെയ്തു. ഇതിനിടയിലാണ് വാഹനം പണമിടപാട് സ്ഥാപനക്കാര്‍ ജപ്തി ചെയ്തത്.

Post a Comment

0 Comments