'ചില മാഷുമാര്‍ പിടി പിരീഡ് കേറി ക്ലാസെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. അതിവിടെ നടക്കൂല്ല.'-സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏഴാം ക്ലാസുകാരിയുടെ കിടിലന്‍ പ്രസംഗത്തിന്റെ ഒരു ഭാഗമാണിത്. കുട്ടികള്‍ക്ക് യൂണിഫോം ആകാമെങ്കില്‍ ടീച്ചര്‍മാര്‍ക്കും യൂണിഫോം ആകാമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ പക്ഷം. തീപ്പൊരി വിദ്യാര്‍ഥി നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.
കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഈ പെണ്‍കുട്ടി. പേന അടയാളത്തിലാണ് കൊച്ചുമിടുക്കി വോട്ട് തേടുന്നത്.
.jpg)
0 Comments