banner

തെന്മല ഒറ്റക്കല്ല് അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്!, അനുപമ വിജയിച്ചത് 561 വോട്ടുകൾക്ക്, ഉപതിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ


കൊല്ലം : ജില്ലയിൽ തെന്മല പഞ്ചായത്തിലെ അഞ്ചാം വാർഡ് ഒറ്റക്കല്ലിൽ എൽഡിഎഫ് സീറ്റ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. എൽഡിഎഫ്‌ സ്ഥാനാർഥി എസ് അനുപമയാണ് വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന ചന്ദ്രിക സെബാസ്റ്റ്യന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

യുഡിഎഫ് സ്ഥാനാർഥി ബിജിലി ജെയിംസിനെ 34 വോട്ടിനാണ് തോൽപ്പിച്ചത്. എൻ.ഡി.എ സ്ഥാനാർഥിയായി ആശാംബികയും മത്സരിച്ചിരുന്നു. അനുപമയ്ക്ക് 561 വോട്ടും ബിജിലി ജെയിംസിന് 527 വോട്ടും ആശാംബികയ്ക്ക് 78 വോട്ടും ലഭിച്ചു.

Post a Comment

0 Comments