തൃശൂര്‍ : പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനി പരിസരത്ത് പാടത്തെ വെള്ളക്കെട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഓട്ടുകമ്പനി തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ അനന്യയാണ് (രണ്ട്) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ചന്ദ്രദേവും കുടുംബവും താമസിക്കുന്ന കമ്പനിയുടെ പിൻഭാഗത്തെ ടെന്റിൽ നിന്ന് കുട്ടി ഇറങ്ങിപ്പോയി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായപ്പോൾ ചന്ദ്രദേവും ഭാര്യ അനുവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ വീണത് കണ്ടത്. ഉടനെ കമ്പനി ഉടമയും നാട്ടുകാരും ചേർന്ന് ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)
0 Comments