banner

യൂത്ത് കോൺഗ്രസ് നേതാവ് കെ.എം അഭിജിത്ത് വിവാഹിതനാകുന്നു; കൂട്ടുകാരി നജ്മിയാണ് ജീവിതസഖി

കോഴിക്കോട് : യൂത്ത് കോൺഗ്രസ് നേതാവ് കെ.എം അഭിജിത്ത് വിവാഹിതനാകുന്നു. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ജൂനിയറായിരുന്ന മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് വധു. 

 കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റും നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ദേശീയ ജനറൽസെക്രട്ടറിയുമായ അഭിജിത്ത് തന്നെയാണ് വിവാഹകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'വിവാഹമാണ്, മുന്നോട്ടുള്ള ജീവിതയാത്രയിലും നജ്മി കൂടെയുണ്ടാകും.' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

 സ്‌കൂൾ ജീവിതകാലം മുതലെ പാർട്ടി പോഷക ഘടകങ്ങളുടെ സജീവ പ്രവർത്തകത്തകനും പ്രാസംഗികനുമായ അഭിജിത്ത്(29), 2021-ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനം അടക്കം വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എരമംഗലം വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകനാണ്. എം.സി.ജെയും എം.എ മലയാളവും പാസായ അഭിജിത്ത് മുഴുസമയ പൊതുപ്രവർത്തകനാണ്. നജ്മിയുമായി ഒരു പതിറ്റാണ്ട് മുമ്പുള്ള പരിചയം പിന്നീട് പ്രണയമായി പുഷ്പിക്കുകയായിരുന്നു. നജ്മി എം.എയും ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്.  

നാളെ (17ന് വ്യാഴാഴ്ച) ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം. മറ്റെന്നാളാണ് (ആഗ്‌സത് 18ന്) വിവാഹ സൽക്കാരം.

 കെ എം അഭിജിത്ത് എഫ്.ബിയിൽ കുറിച്ചത്....

വിവാഹമാണ്, മുന്നോട്ടുള്ള ജീവിതയാത്രയിലും നജ്മി കൂടെയുണ്ടാകും.

പ്രിയപ്പെട്ടവരുടെ സാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയോടെ,

കെ.എം അഭിജിത്ത്

Post a Comment

0 Comments