Iklan

Iklan

,

Iklan

Video

അസമില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു

SPECIAL CORRESPONDENT
, Monday, September 11, 2023 WIB Last Updated 2023-09-11T12:45:01Z


ദിസ്പൂര്‍ : കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. അസമിലെ ദിബ്രുഗഢിലാണ് സംഭവം. കുടുംബം സഞ്ചരിച്ച ഹരിയാന രജിസ്ട്രേഷന്‍ നമ്പറുള്ള ഇന്നോവ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സതീഷ് കുമാര്‍ അഗര്‍വാള്‍ (45), പോംപി അഗര്‍വാള്‍ (42), കൃഷ്ണകുമാര്‍ അഗര്‍വാള്‍ (25), നിര്‍മല്‍ കുമാര്‍ അഗര്‍വാള്‍ (70), പുഷ്പ സുരേഖ അഗര്‍വാള്‍ (65), നമല്‍ അഗര്‍വാള്‍, ഗോലോ അഗര്‍വാള്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ അസമിലെ ഗുവാഹത്തിയിലെ താമസക്കാരും ഒരു കുടുംബത്തിലുള്ളവരുമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അപകടത്തില്‍ ട്രക്കിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവര്‍ ദിബ്രുഗഢിലെ അസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 'അപകടസാധ്യത ഏറെയുള്ള ഒരു പ്രദേശമാണിത്. അമിത വേഗത കാരണം ഇവിടെ മുമ്പും അപകടങ്ങള്‍ നടന്നിട്ടുണ്ട്. വളരെ ദുഃഖകരമായ സംഭവമാണിത്. ഒരു വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ ട്രക്കും ഇന്നോവ കാറും കൂട്ടിയിടിച്ചതാണ് കണ്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിലര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു' - പ്രദേശവാസി പറഞ്ഞു.

അമിത വേഗവും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണം. ഈ ആഴ്ചയില്‍ തന്നെ അസമിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി അപകടങ്ങള്‍ നടക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു. വാഹനമോടിക്കുമ്പോള്‍ ട്രാഫിക്, സുരക്ഷാ നടപടികള്‍ പാലിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ അസം പോലീസ് അന്വേഷണം ആരംഭിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents