Iklan

Iklan

,

Iklan

Video

മോശം ആരോഗ്യസ്ഥിതി അവഗണിച്ച് വെന്റിലേറ്റർ സഹായത്തോടെ ‘ജവാൻ’ കാണാനെത്തി!, ആരാധകന് ഹൃദയസ്പർശിയായ കുറിപ്പുമായി ഷാറൂഖ് ഖാൻ

SPECIAL CORRESPONDENT
, Monday, September 18, 2023 WIB Last Updated 2023-09-18T15:42:18Z

മുംബൈ : വെന്റിലേറ്റർ സഹായത്തോടെ ‘ജവാൻ’ കാണാനെത്തിയ ആരാധകന് ഹൃദയസ്പർശിയായ കുറിപ്പുമായി ഷാറൂഖ് ഖാൻ. കടുത്ത ഷാറൂഖ് ആരാധകനായ അനീസ് ഫാറൂഖി എന്ന യുവാവാണ് മോശം ആരോഗ്യസ്ഥിതി അവഗണിച്ച് ചിത്രം കാണാനെത്തിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് വിഡിയോ റീഷെയർ ചെയ്ത് ആരാധകന് നന്ദി അറിയിച്ച് ഷാറൂഖ് രംഗത്തെത്തിയത്. ‘നന്ദി പ്രിയ സുഹൃത്തേ, ദൈവം നിങ്ങളെ ലോകത്തെ എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളാൽ സ്നേഹിക്കപ്പെട്ടതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണ്. നിങ്ങൾ സിനിമ ആസ്വദിച്ചെന്ന് കരുതുന്നു. ഒരുപാട് സ്നേഹം’, ഷാറൂഖ് കുറിച്ചു.

സെപ്റ്റംബർ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ബോളിവുഡിലെ സകല റെക്കോഡുകളും തകർത്ത് മുന്നേറുകയാണ്. 11 ദിവസംകൊണ്ട് 800 കോടി രൂപയാണ് ആഗോള ബോക്സ് ഓഫിസിൽനിന്ന് ചിത്രം നേടിയെടുത്തത്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ നയൻ താരയാണ് നായിക. വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദീപിക പദുക്കോൺ അതിഥി താരമായും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents