Iklan

Iklan

,

Iklan

Video

പ്രാഥമിക കൃത്യം നിർവ്വഹിക്കുന്നതിനായി പുറത്തിറങ്ങി!, മണ്ണിടിച്ചിലില്‍ പെട്ട് മൂന്നു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

SPECIAL CORRESPONDENT
, Tuesday, September 19, 2023 WIB Last Updated 2023-09-19T16:08:10Z

റാഞ്ചി : ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകള്‍ മരിച്ചു. ഗോണ്ടുഡിഹ് കല്‍ക്കരി ഖനനപ്രദേശത്തെ ധോബി കുല്‍ഹിയില്‍ കഴിയുന്ന പര്‍ള ദേവി, താന്ധി ദേവി, മാണ്ഡവ ദേവി എന്നിവരാണ് മരിച്ചത്. വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്.

സ്ത്രീകളിലൊരാളാണ് ആദ്യം മണ്ണിനടിയില്‍ കുടുങ്ങിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടുപേരും മണ്ണിനടിയില്‍പ്പെട്ടു. ഇവ രെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും മണ്ണിടിഞ്ഞ് പൂര്‍ണായും മൂടിപ്പോയിരുന്നു. പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനം നീളാന്‍ ഇടയാക്കി. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡാണ് ഖനി നടത്തുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents