Iklan

Iklan

,

Iklan

Video

മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട ജാതി വിവേചനം!, സംഭവം ഞെട്ടിക്കുന്നത്, നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് മുഖ്യമന്ത്രി

SPECIAL CORRESPONDENT
, Tuesday, September 19, 2023 WIB Last Updated 2023-09-19T16:20:01Z

തിരുവനന്തപുരം : മന്ത്രി കെ.രാധാകൃഷ്ണനു നേരിട്ട ജാതി വിവേചനം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. മന്ത്രിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

ആവശ്യമുള്ളപ്പോഴൊക്കെ മാധ്യമ പ്രവര്‍ത്തകരെ കാണാറുണ്ട്. ആവശ്യമുള്ളപ്പോള്‍ ഇനിയും കാണും. ശബ്ദത്തിനു പ്രശ്നമുള്ളതിനാല്‍ കുറച്ച് വിട്ടു നിന്നു. മാധ്യമ സമ്മേളനം വിളിക്കാത്തതില്‍ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസപ്പടി വിവാദത്തിലെ പിവി താനല്ല. എത്രയോ പിവിമാരുണ്ട് നാട്ടില്‍. തന്റെ ചുരുക്കപ്പേര് ഒരു പട്ടികയിലുമുണ്ടാകില്ല. മാത്യു കുഴല്‍നാടനു മാത്രമല്ല എല്ലാവര്‍ക്കും മറുപടി പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയില്‍ മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents