banner

16 കാരിയായ മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും!, 36 കാരിക്കെതിരായ വിധി 2020ലെ കേസിൽ


സ്വന്തം ലേഖകൻ
കാസര്‍കോട് : 16കാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാൻ നല്‍കിയ മാതാവിന് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു.

ഉദിനൂര്‍ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചത്.

2020 മാര്‍ച്ച്‌ 18ന് ഉച്ചയ്ക്ക് അന്നത്തെ ചന്തേര എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ വടക്കേ തൃക്കരിപ്പൂര്‍ ഭാഗത്തുനിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ചുവന്ന സ്‌കൂട്ടര്‍ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ മാതാവ് ഫസീലയാണ് സ്‌കൂട്ടര്‍ ഓടിക്കാൻ നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫസീലയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments