banner

കൊല്ലം കൊട്ടിയത്ത് യാചക സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം!, മകൻറെ പ്രായമുള്ള യുവാവ് വൃദ്ധയെ സ്വകാര്യ കെട്ടിടത്തിനു മുന്നിൽ വെച്ച് മർദ്ദിച്ച ശേഷം എടുത്തുയർത്തി വണ്ടിയിൽ കയറ്റി കൊണ്ടുപോയി, വൃദ്ധയെ കണ്ടെത്തിയത് രണ്ട് കിലോമീറ്റർ അപ്പുറത്തുനിന്ന് വിവസ്ത്രയായി, ഒടുവിൽ പിടിയിലായ യുവാവിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു


സ്വന്തം ലേഖകൻ
കൊല്ലം : കൊട്ടിയത്ത് യാചക സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ തെളിവെടുപ്പിന് എത്തിച്ചു.  ഓയൂർ മീയന്ന റാഷിനാ മൻസിലിൽ റാഷിദ് ആണ് പോലീസ് പിടിയിലായത്. കൊട്ടിയത്തെ സിംല ടെക്സ്റ്റൈൽസിന് സമീപം  കഴിഞ്ഞദിവസം വൃദ്ധയായ യാചക സ്ത്രീയെ ആക്രമിക്കുകയും മർദ്ദിച്ച് അവശയാക്കിയ ശേഷം തന്റെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി രണ്ട് കിലോമീറ്റർ അപ്പുറം മറ്റൊരു സ്ഥലത്ത് വിവസ്ത്രയായി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്. സ്ത്രീയുടെ മകളുടെ പരാതി ലഭിച്ചതിന് പിന്നാലെ കൊട്ടിയം പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനിടെ നാട്ടുകാർ പ്രതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിക്കെതിരെ പൊതുമധ്യത്തിൽ പ്രതിഷേധിക്കാൻ രംഗത്ത് എത്തിയത്. പിന്നാലെ നാട്ടുകാരും ഇവർക്കൊപ്പം ചേർന്ന പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ഇവരെ പോലീസ് ഇടപെട്ട് സംഘർഷാവസ്ഥയിലേക്ക് എത്തിക്കാത്ത രീതിയിൽ കാര്യങ്ങൾ നിയന്ത്രണത്തിൽ ആക്കി. പ്രതിക്ക് സമാന രീതിയിലുള്ള സ്വഭാവം നേരത്തെയും ഉള്ളതായി പോലീസ് വിശദീകരിച്ചിട്ടുണ്ട്. അക്രമത്തിനിരയായ യാചക സ്ത്രീക്ക് കൈകൾക്കും കാലുകൾക്കും അംഗവൈകല്യമുണ്ട്. 

ഈ മാനുഷിക പരിഗണന പോലും നൽകാതെയാണ് ഒന്നിലധികം തവണ അടിക്കുകയും ചവിട്ടുകയും ക്രൂരമായ രീതിയിൽ പെരുമാറുകയും ചെയ്തു. വെറുതെ ഒരു ദാക്ഷിണ്യവും ഇല്ലാതെ മർദ്ദിക്കുകയും എടുത്തുയർത്തി കൊണ്ടുപോവുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു സമൂഹ മനസ്സാക്ഷി ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ പ്രതികരണങ്ങൾക്ക് വഴിവെച്ചു.

Post a Comment

0 Comments