banner

നിയന്ത്രണം വിട്ട ബൈക്ക് തൂണിൽ ഇടിച്ച് അപകടം!, 24കാരനായ യുവാവിന് ദാരുണാന്ത്യം, 17 കാരൻ ഗുരുതരാവസ്ഥയിൽ


സ്വന്തം ലേഖകൻ
തൃശൂർ :  കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടം. ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് ഗുരുതരമായ പരിക്ക് ഏൽക്കുകയും ചെയ്തു. ചിറ്റിലഞ്ചേരി സ്വദേശി വിനു (24) ആണ് മരിച്ചത്. എളനാട് സ്വദേശി മിഥുൻ (17) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഇന്ന് രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.  രണ്ടുപേർക്കും തലയ്ക്കാണ് പരിക്കേറ്റത്.

Post a Comment

0 Comments