banner

അഞ്ചാലുംമൂട് തേവള്ളി പാലത്തിൽ നിന്ന് യുവതി താഴേക്ക് ചാടിയ സംഭവം!, 25 കാരിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്, ബന്ധുക്കൾക്ക് വിട്ടുനൽകും

സ്വന്തം ലേഖകൻ

അഞ്ചാലുംമൂട് : തേവള്ളി പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം കേരളപുരം സ്വദേശിനിയായ അശ്വതി (25) എന്ന യുവതിയാണ് ആൺ സുഹൃത്തിനൊപ്പമെത്തി തേവള്ളി പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. 

ആൺ സുഹൃത്തിൻ്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് കൊല്ലത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും തിരച്ചിൽ നടത്തിയിരുന്നു. ശേഷം വൈകിട്ട് അഞ്ചുമണിയോടെ അഷ്ടമുടിക്കായൽ ആശ്രാമം ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മേൽ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

മണിക്കൂറുകൾ നീണ്ട തിരച്ചിലാണ് കൊല്ലത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും മത്സ്യത്തൊഴിലാളികളും നടത്തിയത്. കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ സമയവുമായതിനാൽ ഏറെ ദുർഘടമായിരുന്നു തിരച്ചിലെന്ന് മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.



Post a Comment

0 Comments