സ്വന്തം ലേഖകൻ
കുണ്ടറ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പോലീസ് പിടിയിലായി. കുണ്ടറ പെരുമ്പുഴയിൽ നിന്നാണ് മാരക മയക്കുമരുമായ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ അറസ്റ്റിലായത്. ഇളമ്പള്ളൂർ ഷംനാദ് മൻസിലിൽ സൽമാൻ ഫാരിസി (21), ചാത്തിനാംകുളം ചരുവിള വീട്ടിൽ സൈതലവി (22), കരിക്കോട് ചെറുവള്ളി വീട്ടിൽ വിഷ്ണു (27), തൃക്കരുവ എൻ.എൻ ഹൗസിൽ നിയാസ് (22), കരിക്കോട് തടവിള വീട്ടിൽ അൻസർ (22) എന്നിവരാണ് ജ്യോതിഷ് ചിറവൂരിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായത്.
പെരുമ്പുഴ എംടി എൽപിഎസിന് സമീപം ഷംനാദിൻ്റെ വീട്ടിൽ ഷെഡ്ഡിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ജ്യോതിഷ് ചിറവൂരിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ സംബന്ധിച്ച പോലീസിന് സൂചന ലഭിക്കുന്നത്. വിവരം പുറത്തറിഞ്ഞാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ പഴുതടച്ച നിരീക്ഷണത്തിലൂടെയാണ് അതിസാഹസികമായി സാഹസികമായി അഞ്ച് പ്രതികളെ പോലീസ് വലയിലാക്കിയത്.

0 Comments