banner

ഓപ്പറേഷൻ അജയ്!, ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനവും ഇന്ത്യയിലെത്തി, ഇത്തവണ 33 മലയാളികൾ


സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എഐ 140( AI140) ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. യാത്രാ സംഘത്തിൽ 20 ഓളം പേർ വിദ്യാർത്ഥികളാണ്. കെയർ ഗീവറായി ജോലി ചെയ്യുന്നവരും സംഘത്തിലുണ്ട്. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു. 

മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു. ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രായേലിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചിരുന്നു.

Post a Comment

0 Comments