banner

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​ക്കൊ​ന്നു!, കൊലപാതകം നൂറുകണക്കിനാളുകൾ നോക്കിനിൽക്കെ, മരണം ചോരവാർന്ന്


സ്വന്തം ലേഖകൻ
ബം​ഗ​ളൂ​രു : ക​ല​ബു​റ​ഗി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ പ​ട്ടാ​പ്പ​ക​ൽ അ​ക്ര​മി​ക​ൾ വെ​ട്ടി​ക്കൊ​ന്നു. അ​ഫ്സ​ൽ​പൂ​ർ താ​ലൂ​ക്കി​ൽ ചൗ​താ​പൂ​ർ ബ​സ്‍സ്റ്റാ​ൻ​ഡി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. അ​ഫ്സ​ൽ​പൂ​ർ മ​ദ​ര ബി ​വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗൗ​ഡ​പ്പ ബി​ര​ദാ​ർ (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ജ്ഞാ​ത അ​ക്ര​മി സം​ഘം ബ​സ് സ്റ്റാ​ൻ​ഡി​ലി​ട്ട് ബി​ര​ദാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്. ബി​ര​ദാ​ർ ചോ​ര​വാ​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. മൃ​ത​ദേ​ഹം ഗൂ​ല​ബ​ർ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലേ​ക്ക് പോ​സ്റ്റ​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. 

നാ​ലു​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗൗ​ഡ​പ്പ ബി​ര​ദാ​ർ അ​ടു​ത്തി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യ​ത്. ഇ​രു കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ നേ​ര​ത്തെ നി​ല​നി​ൽ​ക്കു​ന്ന ശ​ത്രു​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് ബി​ര​ദാ​റി​ന്റെ ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. 

എ​ന്നാ​ൽ, കൊ​ല​പാ​ത​കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് അ​ഫ്സ​ൽ​പൂ​ർ എം.​എ​ൽ.​എ എം.​വൈ. പാ​ട്ടീ​ൽ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ദേ​വാ​ൽ ഗം​ഗാ​പൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Post a Comment

0 Comments