സ്വന്തം ലേഖകൻ
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയില്‍ നിന്നും 400 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതനില്‍ നിന്ന് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം. നാല് ദിവസത്തിനിടെ മുകേഷ് അംബാനിക്ക് അയച്ച മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിതെന്ന് പൊലീസ് പറഞ്ഞു. നിങ്ങളുടെ സുരക്ഷ എത്ര മികച്ചതാണെങ്കിലും, ഞങ്ങളുടെ സ്‌നൈപ്പർമാർക്ക് നിങ്ങളെ കൊല്ലാൻ കഴിയുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
വെള്ളിയാഴ്ചയാണ് ആദ്യ ഇ-മെയില്‍ സന്ദേശം വന്നത്. അജ്ഞാതനായ ഒരാളില്‍ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യ സന്ദേശം. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ശനിയാഴ്ച കമ്പനിക്ക് 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയില്‍ ലഭിച്ചു. ഇന്നലെയാണ് മൂന്നാമത്തെ മെയില്‍ വന്നത്. ഇ-മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സൈബര്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)
0 Comments