സ്വന്തം ലേഖകൻ
കുരീപ്പുഴ : യു.പി.എസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ ഏഴാമത് വാർഷികാഘോഷവും ഇതിൻ്റെ ഭാഗമായി ചികിത്സാസഹായ വിതരണവും വയോധികർക്കുള്ള വസ്ത്രങ്ങളുടെ വിതരണവും ഒക്ടോബർ 24ന് നടക്കും. കൊച്ചാലുംമൂട്ടിൽ രമേശ് ചന്ദ്രൻ നായർ നഗറായ എൻഎസ്എസ് കരയോഗ സ്ഥലത്തു നടക്കുന്ന ചടങ്ങ് കൊല്ലം മുൻ മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും.
ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ കെപിഎസി ലീലാകൃഷ്ണൻ, എഐസിസി അംഗം ബിന്ദുകൃഷ്ണ, കൊല്ലം കോർപ്പറേഷൻ കുരീപ്പുഴ ഡിവിഷൻ കൗൺസിലർ ഗിരിജ തുളസി, തേവള്ളി ഡിവിഷൻ കൗൺസിലർ ഷൈലജ, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി സുധീഷ് കുമാർ, ബാലസാഹിത്യകാരൻ കുരീപ്പുഴ സിറിൾ, എ അമാൻ, ബി അജിത് കുമാർ, തുടങ്ങിയവർ പങ്കെടുക്കും. ഭാഗമായി വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും.
.jpg)
0 Comments