banner

കൊല്ലം ബൈപ്പാസിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം!, ഓട്ടോ മറിഞ്ഞു, പരിക്കേറ്റവർ ആശുപത്രിയിൽ - BREAKING


സുനിൽ നീരാവിൽ
നീരാവിൽ : കൊല്ലം ബൈപ്പാസിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം. നീരാവിലേക്കുളള സർവ്വീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ അപകടമുണ്ടായത്. 

അപകടത്തിൽ ഓട്ടോ മറിയുകയും ബൈക്ക് റോഡിന് താഴേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പൂയപ്പള്ളി സ്വദേശിയായ യുവാവിൻ്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 

നീരാവിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.


Post a Comment

0 Comments