banner

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം ഉന്നതർക്കെതിരെ കേസെടുക്കണമെന്ന് അനിൽ അക്കര

സ്വന്തം ലേഖകൻ
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഐഎം ഉന്നതർക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. പ്രവിഷൻ അറ്റാച്ച്മെന്റ് ഓർഡറിൽ സിപിഐഎം നേതാക്കളുടെ ശുപാർശയിൽ നടന്ന തട്ടിപ്പാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റിക്കും നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ കമ്മറ്റി അംഗങ്ങൾ തുടങ്ങി സംസ്ഥാന നേതാക്കൾ വരെയുള്ളവർക്ക് കരുവന്നൂർ തട്ടിപ്പിൽ പങ്കെന്നും അനിൽ അക്കര ആരോപിച്ചു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസി മൊയ്തീനെതിരെയും പി കെ ബിജുവിനെതിരെയും മറ്റ് സിപിഐഎം നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സി​പിഐഎം ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന്​ കോ​ടി​ക​ളു​ടെ ബി​നാ​മി വാ​യ്പ അ​നു​വ​ദി​ച്ച​തെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു.

ഈ ​വാ​യ്പ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​തും നി​യ​ന്ത്രി​ച്ചി​രു​ന്ന​തും സിപിഐഎം പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യാ​ണെ​ന്ന്​ മൊ​ഴി ല​ഭി​ച്ച​താ​യും ഇഡി പ​റ​ഞ്ഞു. ബാങ്ക് മാനേജർ ബിജു എം കെ, ബാങ്ക് സെക്രട്ടറി സുനിൽ കുമാർ എ​ന്നി​വ​രു​ടെ മൊ​ഴി​യി​ലാ​ണ്​ ഈ ​വി​വ​

Post a Comment

0 Comments