banner

തത്തോടം റിസോർട്ടുമായി ബന്ധപ്പെട്ട അഷ്ടമുടി ലൈവ് വാർത്ത!, കായൽക്കയ്യേറ്റം ഉണ്ടെന്ന ആരോപണം തെറ്റ്, തിരിച്ചറിഞ്ഞത് സർവ്വേ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന്, എഡിറ്റർ ഖേദം രേഖപ്പെടുത്തി


സ്വന്തം ലേഖകൻ 
അഞ്ചാലുംമൂട് : തത്തോടം റിസോർട്ടുമായി ബന്ധപ്പെട്ട അഷ്ടമുടി ലൈവ് പുറത്തുവിട്ട വാർത്തയിൽ, പ്രാഥമിക അന്വേഷണത്തിൽ അഷ്ടമുടി ലൈവിന് ലഭിച്ച തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടിൻ പ്രകാരം  " കായൽ കയ്യേറ്റം ഉണ്ടെന്ന് സൂചന " എന്ന് വിവരിച്ചതിൽ എഡിറ്റർ ഖേദം രേഖപ്പെടുത്തി. താലൂക്ക് തല സർവ്വേ റിപ്പോർട്ടിൽ തത്തോടം റിസോർട്ട് നില്ക്കുന്ന സ്ഥലത്ത് ഇത്തരം കായൽക്കയ്യേറ്റം ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു  ഈ വിവരം തിരിച്ചറിയാതെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ അന്വേഷണത്തിൽ കായൽക്കയ്യേറ്റം ഇല്ലെന്ന രേഖകൾ അഷ്ടമുടി ലൈവിന് രേഖാമൂലം ലഭിച്ചതിനെ തുടർന്നാണ് എഡിറ്റർ ഖേദം രേഖപ്പെടുത്തിയത്. തുടർന്നുള്ള വാർത്തകളിൽ ഇത്തരം പിഴവുണ്ടാകാതെ നോക്കുമെന്നും സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ഈ വാർത്ത മൂലം ഉണ്ടായ കഷ്ടനഷ്ടങ്ങൾ മനസ്സിലാക്കുന്നതായും. യഥാർത്ഥ്യം തിരിച്ചറിഞ്ഞ് നിർവ്യാജം ഖേദിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

0 Comments