banner

പാര്‍ട്ടി അനുവദിച്ചാല്‍ ഹരിയാനയില്‍ നിന്നും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍


സ്വന്തം ലേഖകൻ
ഗോണ്ട : പാർട്ടി അനുവദിച്ചാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് മത്സരിക്കാൻ തയ്യാറാണെന്ന് ബി.ജെ.പി എംപിയും മുൻ ഡബ്ല്യുഎഫ്‌ഐ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ബിജെപി സംഘടിപ്പിച്ച ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ഹരിയാനയില്‍ നിന്നും പ്രത്യേകിച്ച് ജാട്ട് സമുദായത്തില്‍ നിന്നും വളരെയധികം പിന്തുണ ലഭിക്കുമെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു. “ഹരിയാനയിൽ പോകുമ്പോൾ ആളുകൾ വന്ന് കാണുകയും ഹരിയാനയിൽ വന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ നിങ്ങളെ വിജയിപ്പിക്കാം’ എന്ന് പറയുകയും ചെയ്യാറുണ്ട്. 

അതിനാൽ പാർട്ടി അവസരം നൽകിയാൽ തീർച്ചയായും ഹരിയാനയിൽ നിന്ന് മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. നേരത്തെയും 2024ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ തന്‍റെ മണ്ഡലമായ കൈസര്‍ഗഞ്ചില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞിട്ടുണ്ട്. മത്സരിക്കുക മാത്രമല്ല, വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമായിരുന്നു അവകാശവാദം. 

അടുത്ത തവണയും ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment

0 Comments