banner

കൊല്ലം കൊട്ടാരക്കരയിൽ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികൾ പിടിയിൽ!, സുധിയും ജിൻസിയും എക്‌സൈസിന്റെ പിടിയിലായത് ബൈക്കിലെത്തിയപ്പോൾ, 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ


സ്വന്തം ലേഖകൻ
കൊട്ടാരക്കരയിൽ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികൾ എക്‌സൈസിന്റെ പിടിയിൽ. കോക്കാട് ശ്രീശൈലം വീട്ടിൽ താമസിക്കുന്ന സുധി ബാബു, ഭാര്യ ജിൻസി എന്നിവരാണ് അറസ്റ്റിലായത്. 

ചിരട്ടക്കോണം-കോക്കാട് റോഡിൽ വെച്ച് ബൈക്കിൽ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. 

കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാംകുമാറും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

Post a Comment

0 Comments