സ്വന്തം ലേഖകൻ
മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടനെ പിന്തുണച്ച് കെ മുരളീധരൻ എംപി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ജി എസ് ടി അടച്ചുവെന്ന് പറഞ്ഞാൽ പോര, കണക്ക് പുറത്തുവിടണം.
അതുവരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിൽ ആണ്. വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു
പിജെ ജോസഫിനെതിരെ എംഎം മണി നടത്തിയ പരാമർശത്തെയും കെ മുരളീധരൻ വിമർശിച്ചു. എംഎം മണി സിപിഎമ്മിന്റെ കൂലിത്തല്ലുകാരനാണ്. വളരെ മോശം പരാമർശമാണ് പിജെ ജോസഫിനെതിരെ നടത്തിയത്.
എംഎം മണിക്ക് വേണ്ടി മുഖ്യമന്ത്രി മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. വന്ദേഭാരതിന്റെ സമയക്രമം ഉറപ്പാക്കാൻ റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചതായും മുരളീധരൻ അറിയിച്ചു.
.jpg)
0 Comments