കൊല്ലം : തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ പോലീസുദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ മൃതദേഹം നാളെ പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. കയ്പമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കൊല്ലം മുഖത്തല സ്വദേശി ആനന്ദ് (37) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. തുടർന്ന് ആശുപത്രിയിൽ പൊതുദർശനത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച ശേഷം മൈലാപ്പൂരിലെ മെഡിസിറ്റി ആശുപത്രിയിൽ സൂക്ഷിക്കും. തുടർന്ന് രാവിലെ എട്ടര മണി മുതൽ പതിനൊന്ന് മണി വരെ പൊതുദർശനമുണ്ടായിരിക്കുമെന്ന് കെ.പി.ഓ.എ ജില്ലാ സെക്രട്ടറി ജിജു സി നായർ അറിയിച്ചു. ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, ആനന്ദിന്റെ മരണം വിശ്വസിക്കാനാകാതിരിക്കുകയാണ് നാട്. കൊല്ലം ടികെഎം കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും സോഷ്യൽമീഡിയ വഴി അനുശോചനങ്ങൾ അറിയിക്കുന്നുണ്ട്. ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് മരിച്ച ആനന്ദ്. 2003-2006 ബാച്ച് ബി.എ ഇംഗ്ലീഷ് വിദ്യാർഥിയായിരുന്നു അദ്ദേഹം.

0 Comments