സ്വന്തം ലേഖകൻ
കൊല്ലം : അയൽവാസിയായ യുവാവിനെ മർദിച്ച കേസിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. തെക്കേവിള, കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ, കണ്ണൻ (23), താന്നി, സാഗരതീരം സുനാ മി ഫ്ലാറ്റിൽ റോമിയോ (29), ശ്രീജിത്ത് (29) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
താന്നി സ്വദേശിയായ ജയന്റെ അയൽവാസി കണ്ണന്റെ വീട്ടിലേക്കുള്ള വൈദ്യുതി മനഃപൂർവം വിച്ഛേദിക്കുന്നെന്ന് ആരോപിച്ച് പ്രതികൾ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ സാഗരതീരം സുനാമി ഫ്ളാറ്റിലെ ഇടനാഴിയുടെ മുന്നിൽവെച്ച് തടഞ്ഞുനിർത്തി കമ്പിവടി കൊണ്ട് മർദ്ദിക്കുകയായിരുന്നു.
ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ ജയേഷ്, അജിത്ത്, മധു, എ.എസ്.ഐ. നൗഷാദ്, സി.പി.ഒ. സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.
.jpg)
0 Comments