സ്വന്തം ലേഖകൻ
കൊല്ലം : വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവാവിന് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ രണ്ടുവർഷംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
നീണ്ടകര വേട്ടുതറ പുത്തൻതോപ്പിൽ പടിഞ്ഞാറ്റേതിൽ ജോൺ ബ്രിട്ടോയെ(25)യാണ് കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി വി.ഉദയകുമാർ ശിക്ഷിച്ചത്.
2019 ജൂലായ് 19-ന് രാത്രി വേട്ടുതറയ്ക്കു സമീപത്തുനിന്ന് കഞ്ചാവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. 1.2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.
%20(12).jpg)
0 Comments