banner

കടക്കെണി കേരളത്തെ വരിഞ്ഞ് മുറുക്കിയെന്ന് ധനമന്ത്രി; വായ്പാപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിര്‍മല സീതാരാമനെ കണ്ടു; ഉറപ്പുകളൊന്നും നല്‍കാതെ കേന്ദ്രം

കേരളത്തെ കടക്കെണി വരിഞ്ഞ് മുറുക്കിയെന്നും കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി ഡല്‍ഹിയില്‍. പണഞെരുക്കം കണക്കിലെടുത്ത് കൂടുതല്‍ വായ്പ പരിധി അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു.

നിലവില്‍ അനുവദിച്ച പരിധിയെക്കാള്‍ ഒരു ശതമാനം കൂടി വായ്പ എടുക്കാന്‍ അനുമതിതേടിയാണ് അദേഹം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ഉറപ്പും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. കേരളത്തിന്റെ വാര്‍ഷിക വായ്പാപരിധി 8000 കോടി രൂപ കണ്ട് കുറച്ചസാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്രമന്ത്രിയോട് വിശദീകരിച്ചതായി മന്ത്രി ബാലഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട്് പറഞ്ഞു.

ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതുവഴി 12,000 കോടിയോളം വരുമാനനഷ്ടമുണ്ട്. റവന്യൂക്കമ്മി കുറക്കാനുള്ള ധനസഹായം 8400 കോടി കണ്ട് കുറച്ചു. വാര്‍ഷിക വായ്പാപരിധി രണ്ടു വര്‍ഷം കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തികഞെരുക്കം വര്‍ധിപ്പിച്ചുവെന്നും ബാലഗോപാല്‍ പറഞ്ഞു.

إرسال تعليق

0 تعليقات