banner

ലഹരി അടിച്ചു കറങ്ങിയാൽ ഇനി പിടിവീഴും, ഉമിനീർ പരിശോധനാ യന്ത്രവുമായി നിരത്തിലിറങ്ങി പൊലീസ്; അഞ്ച് മിനിറ്റിനുള്ളിൽ ഫലം

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഇനി വൈദ്യ പരിശോധനയും വേണ്ട, ഫലം വരാൻ മണിക്കൂറുകളും കാത്തിരിക്കേണ്ട. ലഹരി വസ്തുക്കൾ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവരെ പിടികൂടാൻ പുതിയ യന്ത്രവുമായി പൊലീസ് നിരത്തിലിറങ്ങി. ലഹരി ഉപയോഗിച്ചവരെ കണ്ടെത്താൻ ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസറിലൂടെ കണ്ടെത്തി ഉടൻ തന്നെ പിഴ അടപ്പിക്കുന്ന സംവിധാനം മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ലഹരി ഉപയോഗിക്കുന്നവരെ വളരെ വേഗം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംശയമുള്ളവരെ വൈദ്യപരിശോധന നടത്തി മാത്രമാണ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ ഇനി മുതല്‍ ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ തിരിച്ചറിയും. തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

إرسال تعليق

0 تعليقات