സ്വന്തം ലേഖകൻ
തൃശൂർ : തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. എറണാകുളം-ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ ബസിലെ ഡ്രൈവർ ഗിരീഷിനാണ് മർദ്ദനമേറ്റത്. കാറും ബസും തമ്മിൽ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആറംഗസംഘം ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചു എന്നാണ് ബസുടമയുടെ പരാതി. ബസ് ജീവനക്കാർ മർദ്ദിച്ചു എന്ന് കാട്ടി കൈപ്പമംഗലം സ്വദേശികളായ കാറിൽ ഉണ്ടായിരുന്നവരും പരാതി നൽകിയിട്ടുണ്ട്.
മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.
.jpg)
0 Comments