banner

മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സംഭവം!, കോളേജ് അദ്ധ്യാപകനെതിരെയും സുഹൃത്തുക്കൾക്കെതിരെയും ആത്മഹത്യാക്കുറിപ്പിൽ ഗുരുതര പരാമർശം, ഒടുവിൽ അദ്ധ്യാപകൻ അറസ്റ്റിൽ




സ്വന്തം ലേഖകൻ
കന്യാകുമാരി : കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കുലശേഖരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ പ്രഫസർ പരമശിവം ആണ് അറസ്റ്റിലായത്. അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന് മരിച്ച സുകൃതയുടെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. 

അദ്ധ്യാപകനെയും ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ടു വിദ്യാർഥികളെയും നേരത്തെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃതയാണ് (27) ജീവനൊടുക്കിയത്. 

രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത. മരിച്ച ദിവസം ക്ലാസിൽ വരാതെ സുകൃത ഹോസ്റ്റൽ മുറിയിൽ തന്നെ തുടരുകയായിരുന്നു. മറ്റു വിദ്യാർത്ഥിനികൾ രാത്രിയിൽ മുറിയിൽ എത്തിയപ്പോഴാണ് സുകൃതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments