banner

മാവോയിസ്റ്റുകൾക്ക് വെടിക്കോപ്പുകൾ കടത്തിയ കേസ്!, 24 ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ്, വിധി വന്നത് 2010 ലെ കേസിൽ


സ്വന്തം ലേഖകൻ
ലഖ്നൗ : തീവ്രവാദികൾക്കും മാവോയിസ്റ്റുകൾക്കും ആയുധങ്ങളും വെടിക്കോപ്പുകളും നൽകിയ കേസിൽ 24 ഉദ്യോഗസ്ഥരെ രാംപൂർ കോടതി ശിക്ഷിച്ചു. പ്രതികൾക്ക് പത്തുവർഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.

2010 ൽ ഉത്തർപ്രദേശിൽ നടന്ന ആയുധക്കടത്ത് കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2010 ൽ 76 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണമാണ് ആയുധക്കടത്ത് പുറത്ത് കൊണ്ടുവന്നത്.

Post a Comment

0 Comments