സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫെറി സർവീസ് ബന്ധം വർധിപ്പിക്കുമെന്നും വ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം അത് ശക്തിപ്പെടുത്തും.
ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിനുള്ള വിഷൻ ഡോക്യുമെന്റ് സംയുക്തമായി അംഗീകരിച്ചതായും നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള ഫെറി സർവീസിന്റെ ഫ്ലാഗ്-ഓഫ് നിർവഹിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫെറി സർവീസുകൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
.jpg)
0 Comments