സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : തേവള്ളി പാലത്തിൽ ആൺ സുഹൃത്തിനൊപ്പം വന്ന യുവതി കായലിൽ ചാടി. കൊല്ലം കേരളപുരം സ്വദേശിനി അശ്വതി എന്ന യുവതിയാണ് കടവൂർ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് ചാടിയത്. ആൺ സുഹൃത്തിനൊപ്പമാണ് അശ്വതി പുലർച്ചെ നാലരയോടെ ആത്മഹത്യ ചെയ്യാനായി കടവൂർ പാലത്തിൽ എത്തിയത്.
എന്നാൽ യുവതി ചാടിയെങ്കിലും കേരളപുരം സ്വദേശിയായ യുവാവ് കൂടെ ചാടിയില്ല. കാണാതായ അശ്വതി വിവാഹിതയാണ്. യുവതിയുടെ ഭർത്താവ് രണ്ടാഴ്ച മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. യുവതിയും ആൺ സുഹൃത്തും തമ്മിലുള്ള ബന്ധം ബന്ധുക്കൾ അറിഞ്ഞതോടെയാണ് ആത്മഹത്യ ശ്രമം നടത്തിയത്.
കഴിഞ്ഞ ദിവസവും യുവതിയും ആൺ സുഹൃത്തും ആത്മഹത്യാശ്രമം നടത്തിയിരുന്നു എന്നാൽ നാട്ടുകാർ ഇടപെട്ട് വിവരം പോലീസിന് കൈമാറുകയായിരുന്നു. പോലീസ് സംസാരിച്ചതിനെ തുടർന്ന് ആത്മഹത്യാശ്രമം ഉപേക്ഷിച്ച പ്രശ്നങ്ങളില്ലെന്ന് എഴുതി നൽകി പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങി.
തുടർന്നാണ് ഇന്ന് പുലർച്ചെ കടവൂർ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്ക് ചാടിയത്. ഒപ്പമുണ്ടായിരുന്ന യുവാവ് ചാടാതെ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അശ്വതിയെ കണ്ടെത്താനായില്ല.
തുടർന്ന് കൊല്ലത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഇപ്പോഴും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കേരളപുരം സ്വദേശിയായ യുവതിയുടെ ആൺ സുഹൃത്ത് അഞ്ചാലുംമൂട് പോലീസിന്റെ കസ്റ്റഡിയിലാണ്.
.jpg)
0 Comments