സ്വന്തം ലേഖകൻ
ചെറായി : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പള്ളിപ്പുറം ചെറായി ഒഎൽഎച്ച് കോളനി ചിറയിൽ വീട്ടിൽ സതീഷിനെ(34)യാണ് അറസ്റ്റ് ചെയ്തത്.
മുനമ്പം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.മുന്നിലൂടെ നടന്നു പോകുന്ന കുട്ടികളെ പിന്നിൽ നിന്ന് വിളിക്കുകയും തിരിഞ്ഞ് നോക്കുമ്പോൾ നഗ്നതാ പ്രദർശനം നടത്തുകയുമാണ് ഇയാളുടെ പതിവ്.
പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം സിഐ എം. വിശ്വംഭരനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
.jpg)
0 Comments